video
play-sharp-fill

ഇനിയും മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ആഗസ്റ്റ് 16 മുതൽ ലോഡ് ഷെഡിങ്‌ന് സാധ്യത

ഇനിയും മഴ ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ആഗസ്റ്റ് 16 മുതൽ ലോഡ് ഷെഡിങ്‌ന് സാധ്യത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മഴ ശക്തിപ്രാപിച്ചില്ലെങ്കിൽ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി. 16ന് ചേരുന്ന കെഎസ്ഇബി യോഗത്തിൽ ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയർമാൻ എൻ എസ് പിളള അറിയിച്ചു.

നിലവിൽ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. 86ദിവസം കൂടി വൈദ്യുതി ഉൽപ്പാദിപ്പിക്കാനുളള വെളളം മാത്രമാണുളളത്. വരുന്ന 16ന് സ്ഥിതി വിലയിരുത്താൻ വീണ്ടും ഉന്നതതലയോഗം ചേരും. നിലവിലെ സ്ഥിതിയിൽ മഴ ശക്തിപ്രാപിച്ചില്ലെങ്കിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കുറഞ്ഞതിനെ തുടർന്ന് കഴിഞ്ഞമാസം ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ കെഎസ്ഇബി നീക്കം നടത്തിയിരുന്നു. എന്നാൽ ജൂലായ് പകുതിയോടെ മഴ ശക്തിപ്രാപിച്ചത് പ്രതീക്ഷ നൽകി. വിവിധ ജില്ലകളിൽ മികച്ച മഴയാണ് ലഭിച്ചത്. പിന്നീട് മഴ ദുർബലമാകുന്നതാണ് കണ്ടത്. കർക്കടകമാസമായിട്ടുകൂടി സംസ്ഥാനത്ത് ശക്തമായ മഴ ലഭിച്ചില്ല. അതേസമയം കാലവർഷത്തിന്റെ അവസാന രണ്ടുമാസങ്ങളായ ഓഗസ്റ്റിലും സെപ്റ്റംബറിലും രാജ്യത്ത് മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.