ഓഡീഷന് സാരി ഉടുത്തുവരാൻ അയാൾ ആവശ്യപ്പെട്ടു; ഹോട്ടൽ മുറിയിലേയ്ക്കു വിളിച്ചു കയറ്റി എ.സി ഓൺ ചെയ്തു; അശ്ലീലം കലർന്ന ആ സംവിധായകന്റെ വാക്കുകൾ കേട്ട് ഞാൻ വിയർത്തു; ആദ്യ സിനിമയിൽ തന്നെ പീഡനത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ഓർമ്മകൾ പങ്കു വച്ച് ശാലു ശ്യാം

Spread the love

സിനിമാ ഡെസ്‌ക്

കൊച്ചി: ആദ്യ സിനിമയിൽ തന്നെ കാസ്റ്റിംങ് കൗച്ചിനും സംവിധായകന്റെ ലൈംഗിക അതിക്രമങ്ങൾക്കും ഇരയാകേണ്ടി വന്നതിന്റെ അനുഭവമാണ് മലയാളത്തിലെയും തമിഴിലെയും പ്രിയ താരമായ ശാലു ശാം പങ്കു വയ്ക്കുന്നത്. ആദ്യ സിനിമയുടെ ഓഡീഷന് തന്നെ സാരിയുടുത്തു വരാൻ ആവശ്യപ്പെട്ട സംവിധായകൻ കാട്ടിക്കൂട്ടിയ വിക്രിയകളാണ് താരത്തെ ഭയപ്പെടുത്തിയത്.

ചലച്ചിത്ര മേഖലയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകളെ കുറിച്ച് ഓരോ ദിവസവും പരാതികൾ ഉയർന്നു വരുന്നതിനിടെയാണ്, യുവ നടിയായ ശാലു ശ്യാമും രംഗത്ത് വന്നിരിക്കുന്നത്. തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ നായികയായി അഭിനയിക്കണമെങ്കിൽ തന്നോട് വഴങ്ങി കൊടുക്കാൻ സംവിധായകൻ ആവിശ്യപെട്ടെന്ന് വെളിപ്പെടുത്തുകയാണ് ശാലു ശ്യാമു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ കൂടെ കിടക്കുകയാണെങ്കിൽ വിജയ് ദേവേരക്കൊണ്ടയുടെ ചിത്രത്തിലെ നായിക വേഷം സംവിധായകൻ ഓഫർ ചെയ്തിരുന്നുവെന്നാണ് ശാലു പറഞ്ഞത്. ഇതിനുപിന്നാലെ ശാലുവിന്റെ ഒരു വീഡിയോ ലീക്കായിരുന്നു. വീഡിയോ ലീക്കായതോടെ നടിക്കെതിരെ അസഭ്യവർഷവുമായി.

ഇതിനെതിരെ പ്രതികരിച്ച് ഇപ്പോൾ താരം വീണ്ടും രംഗത്തെത്തി. വീഡിയോ പുറത്ത് വിട്ടത് ആരാണെന്ന് അറിയില്ലെന്നും അത് തന്റെ ഭാവി ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ഭയമുണ്ടെന്നും നടി പറയുന്നു.

തെലുങ്ക് സിനിമ ഇൻഡസ്ട്രിയയിലെ പ്രമുഖനായ സംവിധയകനാണ് തന്നോട് ആവിശ്യം അറിയിച്ചതെന്ന് നേരത്തെ ശാലു വെളിപ്പെടുത്തിയിരുന്നു. അയാളുടെ ഓഫീസിൽ വെച്ച് നടക്കുന്ന ഓഡിഷനായി സാരി ധരിച്ചു വരണമെന്നും എന്നാൽ അവിടെ എത്തിയ ശേഷമാണ് അത് ഓഫീസല്ല അയാളുടെ വീടാണെന്ന് തിരിച്ചറിഞ്ഞതെന്നും താരം പറയുന്നു. സംവിധായകന്റെ പേര് പറയാൻ ശാലു വിസമ്മതിച്ചിരുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണ് അയാൾ എന്ന് മാത്രമാണ് ശാലു പറഞ്ഞത്.

സിനിമയുടെ ഓഡീഷന് സാരി ധരിച്ചു വരാൻ എന്നോട് പറഞ്ഞു. മേൽവിലാസവും തന്നു. അയാളുടെ ഓഫീസിൽ വച്ചാണ് അഭിമുഖമെന്ന് പറഞ്ഞിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴാണ് അത് ഓഫീസ് അല്ലെന്നും അയാളുടെ വീടാണെന്നും എനിക്ക് മനസ്സിലായത്.

അയാൾ വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ തുടങ്ങിയെന്നും അപ്പോഴേക്കും തന്റെ ശാരിരീമാകെ വിയർത്തു തുടങ്ങിയെന്നും ശാലു പറയുന്നു. അയാൾ എസി ഓൺ ചെയ്ത് തന്റെ അരികിലേക്ക് എത്തിയപ്പോളേക്ക് അവിടുന്ന് ഓടി രക്ഷപെട്ട് കളഞ്ഞെന്നും ശാലു പറഞ്ഞിരുന്നു.

എന്നോട് വൃത്തിക്കെട്ട കാര്യങ്ങൾ അയാൾ സംസാരിക്കാൻ തുടങ്ങി. അത് കേട്ടപ്പോൾ എന്റെ ശരീരം ആകെ വിയർക്കാൻ തുടങ്ങി. അയാൾ എസി ഓൺ ചെയ്തു. ചതി മനസ്സിലായ ഞാൻ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്നും ശാലു പറയുകയുണ്ടായി.

താൻ പരാതി പറഞ്ഞാലും ഇ കാര്യങ്ങൾ ഒന്നും ആ സംവിധായകൻ സമ്മതിക്കാൻ പോകുന്നില്ലെന്നും സിനിമയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ടന്ന് താരം പറയുന്നു.