video
play-sharp-fill

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച;ഗുരുവായൂര്‍ ക്ഷേത്രത്തിൽ  സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

സുരക്ഷാ ഓഡിറ്റിംഗില്‍ പാളിച്ച;ഗുരുവായൂര്‍ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധനയില്‍ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ തീരുമാനിച്ചു.

ക്ഷേത്രത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ക്ഷേത്രത്തില്‍ കൂടുതല്‍ ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കാനും ഡി.ജി.പി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക മേല്‍നോട്ട ചുമതലകളുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നീക്കം. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും ഡി.ജി.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കണമെന്ന് ഡി.ജി.പി ശുപാര്‍ശ ചെയ്തത്.