play-sharp-fill
ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം സ്വർണ്ണവളയും പറന്നുപോയി; സഹായം തേടി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് തിരുവനന്തപുരം സ്വദേശി; വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം സ്വർണ്ണവളയും പറന്നുപോയി; സഹായം തേടി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട് തിരുവനന്തപുരം സ്വദേശി; വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ ഹൈഡ്രജൻ ബലൂണിനൊപ്പം നഷ്ടമായ സ്വർണ്ണവള കണ്ടെത്താൻ സഹായം തേടി യുവാവ്.

തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണനാണ് മകളുടെ സ്വർണ്ണവള കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടത്. ഉണ്ണികൃഷ്ണന്റെ രണ്ടര വയസുള്ള മകളുടെ സ്വർണ്ണവളയാണ് നഷ്ടമായത്.


വെയർ ഇൻ തിരുവനന്തപുരം എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഉണ്ണികൃഷ്ണൻ സംഭവം വിശദീകരിച്ച് പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ക്ഷേത്രദർശനത്തിനും പരിപാടികൾ കാണാനുമെത്തിയതായിരുന്നു ഉണ്ണികൃഷ്ണൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവത്തിൽ പങ്കെടുക്കാൻ ക്ഷേത്രത്തിന് മുന്നിലെത്തിയപ്പോൾ മകൾക്ക് കളിക്കാനായി ഹൈഡ്രജൻ ബലൂൺ വാങ്ങി നൽകി. ബലൂൺ നഷ്ടപ്പെടാതിരിക്കാൻ കുട്ടിയുടെ സ്വർണ്ണവളയിലായിരുന്നു ബലൂണിന്റെ ചരട് കെട്ടിയിരുന്നത്. അബദ്ധത്തിൽ കുട്ടി വള ഊരുകയും വിമാനത്തിന്റെ ആകൃതിയിലുള്ള ബലൂൺ പറന്നു പോവുകയായിരുന്നു.

താൻ ഏറെ നേരെ ബലൂണിന് പിന്നാലെ പോയെങ്കിലും ഉയരത്തിൽ പറന്ന് പോയെന്നും ആൾക്കൂട്ടത്തിനിടയിൽ ബലൂണിനെ പിന്തുടരാനായില്ലെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. വിവരം ക്ഷേത്രത്തിന് മുന്നിലുള്ള പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു.

ആർക്കെങ്കിലും സഹായിക്കാനാകുമെന്ന് കരുതിയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ആർക്കെങ്കിലും വള കിട്ടിയാൽ തിരികെ നൽകുമെന്ന് പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ടു കിട്ടുന്നവർ, 9745528394 എന്ന ഫോൺ നമ്പരിലോ ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള പോലീസ് കണ്ട്രോൾ റൂമിലോ ബന്ധപ്പെടണമെന്നും പോസ്റ്റിലുണ്ട്.