video
play-sharp-fill

ഏറ്റുമാനൂരിൽ വാഹനാപകടം ; മധ്യവയസ്‌കൻ മരിച്ചു ;മരിച്ചത് അതിരമ്പുഴ സ്വദേശി

ഏറ്റുമാനൂരിൽ വാഹനാപകടം ; മധ്യവയസ്‌കൻ മരിച്ചു ;മരിച്ചത് അതിരമ്പുഴ സ്വദേശി

Spread the love

 

സ്വന്തം ലേഖിക

ഏറ്റുമാനൂർ:ഏറ്റുമാനൂരിൽ വാഹാനാപകടത്തിൽ മധ്യവയസ്‌കൻ കാർ ഇടിച്ചു മരിച്ചു.അതിരമ്പുഴ സ്വദേശി അടിച്ചിറയിൽ മാത്യുവാണ് ( 68) മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയ്ക്കാണ് അപകടം നടന്നത് .

എംസി റോഡിൽ ഏറ്റുമാനൂർ കെഎസ്ആർടിസിക്കു സമീപം ബേക്കറി നടത്തുകയായിരുന്നു മാത്യൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ഭാഗത്തേക്കു പോയ കാറാണ് മാത്യുവിനെ ഇടിച്ചു തെറിപ്പിച്ചത്. അപകട കാരണം വ്യക്തമല്ലെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഏറ്റുമാനൂർ പൊലീസ് പറഞ്ഞു