
ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യനീക്കത്തെച്ചൊല്ലി നഗരസഭയും സർക്കാരും സി.പി.എമ്മും തമ്മില്‍ രാഷ്ട്രീയപ്പോര് തുടരുന്നതിനിടെ, കോർപ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇൻസ്‌പെക്ടർമാരെ സ്ഥലം മാറ്റി.
ഭരണസൗകര്യാർത്ഥമാണ് ഈ നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണ പ്രവർത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന വിമർശനം ശക്തമായ സാഹചര്യത്തിലാണ് ഈ കൂട്ടസ്ഥലംമാറ്റം എന്നത് ശ്രദ്ധേയമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാലിന്യനീക്കവുമായി ബന്ധപ്പെട്ട് ഭരണപക്ഷത്തിനുള്ളില്‍ തന്നെ ഭിന്നത നിലനില്‍ക്കെയാണ് പത്ത് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് ഉത്തരവ് പുറത്തിറങ്ങിയത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറ്റുകാല്‍ പൊങ്കാലക്കുശേഷം മാലിന്യം മുഴുവൻ നീക്കിയില്ലെന്നു മന്ത്രി വി ശിവൻകുട്ടിയും സിപിഎമ്മും ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ച പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാൻ ശിവൻകുട്ടി ഇന്നലെ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് പത്തു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ മാറ്റികൊണ്ട് ഉത്തരവിറക്കിയത്.മാലിന്യം നീക്കാൻ സിപിഎം നേരിട്ടിറങ്ങുമെന്ന് ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ എ റഹീമും പറഞ്ഞിരുന്നു.



