
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കും നഗരവാസികള്‍ക്കും കുടിവെള്ളം മുട്ടിയ്ക്കുന്ന പിണറായി സർക്കാരിനെതിരെ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ കുടം തലയില്‍ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി.
ആറ്റുകാല്‍ പൊങ്കാല നഗരത്തിന്‍റെ ആചാര ക്രമങ്ങളുടെ ഭാഗമാണന്നും കൃതൃമ ജലക്ഷാമം സൃഷ്ടിക്കുന്നത് ആറ്റുകാല്‍ പൊങ്കാലയും കോര്‍പറേഷൻ മാതൃകാ ഭരണവും അട്ടിമറിക്കാനുള്ള സിപിഎം – സർക്കാർ ഗൂഡാലോചനയാണന്നും സമരം ഉദ്ഘാടനം ചെയ്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. കൗണ്‍സിലർമാരുടെ രാഷ്ട്രിയം നോക്കാതെ എല്ലാ വാർഡിനും ഒരു വാട്ടർ ടാങ്കർ ലോറി വീതം നല്കിയിട്ടുണ്ടന്നും വെള്ളം കിട്ടാതെ പൊങ്കാല മുടക്കാൻ ശ്രമിക്കുന്ന സാഹചര്യം ഏതറ്റം വരെയും പോയി പ്രതിരോധിക്കുമെന്നും പറഞ്ഞു.
അരുവിക്കരയില്‍ 75 എംഎല്‍ഡി വാട്ടർ ട്രീറ്റ്മെന്‍റ് സ്ഥാപിച്ചു. അതെല്ലാം ഉപയോഗ ശൂന്യമാക്കുന്ന നടപടികളാണ് നഗരത്തില്‍ കുടി വെള്ളം മുടക്കി സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്നതെന്നും, മുൻപും കുടി വെള്ളം മുടക്കി ആറ്റുകാല്‍ പൊങ്കാല സമയത്ത് പ്രതിസന്ധി സൃഷ്ടിക്കാൻ ഈ സർക്കാർ ശ്രമിച്ചിട്ടുണ്ടന്നും സമരത്തിന് നേതൃത്വം കൊടുത്ത ബിജെപി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


