
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാൻ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. പരിശോധന സമയത്ത് ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര സർട്ടിഫിക്കറ്റും ഹാജരാക്കണം.
ഫെബ്രുവരി 19ന് ഭക്ഷ്യസംരംഭകർക്കും പാചകത്തൊഴിലാളികൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഉത്സവ മേഖലയിലുള്ളവർ നിർബന്ധമായും പങ്കെടുക്കണം. പേര്, ഫോൺ നമ്പർ, രജിസ്ട്രേഷൻ നമ്പർ എന്നിവ നൽകി [email protected] ലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നദാനം, ലഘുഭക്ഷണം, ശീതളപാനീയം, കുടിവെള്ള വിതരണം നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ നേടണം. അക്ഷയ കേന്ദ്രങ്ങളിലൂടെ അല്ലെങ്കിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷയിൽ “ഫുഡ് വെന്റിങ് എസ്റ്റാബ്ലിഷ്മെന്റ് ” തിരഞ്ഞെടുക്കുകയും ‘ആറ്റുകാൽ പൊങ്കാല’ എന്ന് രേഖപ്പെടുത്തുകയും വേണം. വിലാസ രേഖയും നിശ്ചിത ഫീസും സമർപ്പിക്കേണ്ടതാണ്.



