video
play-sharp-fill
‘മാംബ റെസ്റ്റോറന്‍റ് കഫേ’ യുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ നാല് യുവാക്കൾക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി

‘മാംബ റെസ്റ്റോറന്‍റ് കഫേ’ യുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തിയ നാല് യുവാക്കൾക്ക് 12 വർഷം കഠിന തടവും 1 ലക്ഷം രൂപയും ശിക്ഷ വിധിച്ച് കോടതി

 

തിരുവനന്തപുരം: ആറ്റിങ്ങലിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ നാല് പ്രതികൾക്കും 12 വർഷം വീതം തടവും ഒന്നര ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശികളായ അര്‍ജ്ജുന്‍ നാഥ്‌ (27), അജിന്‍ മോഹന്‍ (25), ഗോകുല്‍രാജ് (26), ഫഹദ് (26) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

 

2020 ഓഗസ്റ്റ് 22ന് ആറ്റിങ്ങൽ ആലംകോട് പ്രവർത്തിച്ചിരുന്ന മാംബ റെസ്റ്റോറന്‍റ് കഫേ എന്ന സ്ഥാപനത്തിൽ നിന്നും പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ നിന്നുമായാണ് 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്.

 

റെസ്റ്റോറന്റിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം നടത്തി വന്നിരുന്നത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതയാണ് വിധി പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group