
തിരുവനന്തപുരം: ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ നാലംഗ ഗുണ്ടാ സംഘങ്ങൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മംഗലപുരം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വിഷ്ണുവും കൂട്ടാളികളുമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
വീണു പരിക്കേറ്റ ആളുമായാണ് നാലംഗ സംഘം ആശുപത്രിയിൽ എത്തിയത്. രോഗിയെ പരിശോധിക്കാൻ ആശുപത്രി ജീവനക്കാർ ശ്രമിക്കുന്നതിനിടെയാണ് നാലംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്നാണ് വിവരം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോടും ജീവനക്കാരോടും അപമര്യാദയായി പെരുമാറിയ പ്രതികൾ തൊട്ടുപിന്നാലെ ആക്രമണവും അഴിച്ചുവിട്ടു.
ആശുപത്രി ജീവനക്കാർ വിളിച്ചറിയച്ചത് പ്രകാരം പൊലീസ് സ്ഥലത്തെത്തി. പൊലീസിനെ കണ്ടയുടൻ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാല് പേരെയും പൊലീസുകാർ വളഞ്ഞിട്ട് പിടിച്ചു. പൊലീസുകാരെ ആക്രമിച്ചതിലും പ്രതികൾക്കെതിരെ കേസെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group