video
play-sharp-fill

അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി; ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കലക്ടര്‍

അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡി; ഫോറന്‍സിക് പരിശോധന നടത്തുമെന്ന് കലക്ടര്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മരുന്നുസംഭരണശാലയിലെ തീപിടിത്തത്തിൽ അട്ടിമറി സംശയിക്കുന്നില്ലെന്ന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡി ജീവൻ ബാബു. കൊല്ലത്തെ തീപിടിത്തത്തിന് ശേഷം ബ്ലീച്ചിങ് പൗഡർ മാറ്റിവെക്കാൻ നിർദേശം നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജീവൻ ബാബു.

നിലവിൽ തീയെല്ലാം അണച്ചിട്ടുണ്ട്. ഏകദേശം ഒരുകോടി രൂപയുടെ കെമിക്കൽസ് ആണ് സൂക്ഷിച്ചിരുന്നത്. മറ്റു മരുന്നുകളിൽ നിന്നും മാറ്റിയാണ് അതു വെച്ചിരുന്നത്. വിശദമായ പരിശോധനകളും ഫോറൻസിക് പരിശോധനകളും നടത്തി തീപിടിത്തത്തിന്റെ കാരണം കണ്ടുപിടിക്കുമെന്ന് ജീവൻബാബു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം ജില്ലയിലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗോഡൗണുകളിൽ അടിയന്തര പരിശോധനകൾ നടത്തുമെന്ന് ജില്ലാകലക്ടർ ജെറോമിക് ജോർജ് പറഞ്ഞു. അപകടത്തിന്റെ കാരണം കണ്ടെത്തും. കെട്ടിടത്തിലെ താപനില വളരെയധികം ഉയർന്നതാകാം ബീം തകർന്നു വീഴാൻ കാരണമെന്നാണ് സംശയിക്കുന്നത്. ബ്ലീച്ചിങ് പൗഡറിന്റെ സാംപിൾ കെമിക്കൽ ലബോറട്ടറിയിൽ പരിശോധന നടത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

കഴക്കൂട്ടം കിൻഫ്ര പാർക്കിലെ തീ പൂർണ്ണമായും അണച്ചു. നാലുമണിക്കൂറോളമാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ 1.30- ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു.

തീയണക്കാനുള്ള ശ്രമത്തിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.

അഗ്നിരക്ഷാ സേനാംഗം രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സംഭവത്തിലും തീപിടിത്തത്തിലും രണ്ടുകേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുമെന്ന് കഴക്കൂട്ടം സിഐ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കിൻഫ്രയും മന്ത്രി ശിവൻകുട്ടിയും അറിയിച്ചു. ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന കെട്ടിടത്തിനാണ് തീപിടിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

Tags :