പ്രസവശസ്ത്രക്രിയ കഴിഞ്ഞ് റൂമിലേക്ക് ട്രോളിയിൽ കൊണ്ടുവന്ന യുവതി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ അറ്റൻഡർമാർക്കെതിരെ കേസെടുത്തു

Spread the love

സ്വന്തം ലേഖകൻ

പ്രസവശസ്ത്രക്രിയക്കുശേഷം ട്രോളിയിൽ നിന്ന് ബെഡിലേക്ക് മാറ്റുന്നതിനിടയിൽ രോഗി താഴെവീണ് പരിക്കേറ്റ സംഭവത്തിൽ തിരുവനന്തപുരം എസ്.എ.റ്റി ആശുപത്രിയിലെ രണ്ട് അറ്റൻഡർമാർക്കെതിരെ കേസെടുക്കാൻ സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി. അറ്റൻഡർമാരുടെ അനാസ്ഥ കാരണമാണ് തന്റെ ഭാര്യ രാജി എസ്.എം ന് പരിക്കേറ്റതെന്ന വെഞ്ഞാറമൂട് സ്വദേശി മനോജ്. ജി യുടെ പരാതിയെത്തുടർന്നാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ഉത്തരവ് നൽകിയത്.