മുൻ വൈരാഗ്യം പറഞ്ഞു തീർക്കാനെന്ന വ്യാജേനെ സഹോദരങ്ങളെ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേൽപ്പിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ

Spread the love

 

തിരുവനന്തപുരം: ക്രിസ്മസ് ദിവസം ബീച്ചിലെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പള്ളിത്തുറക്കാരായ വിമൽദാസ് (35), ജോജോ (25), അഖിൽ (35) എന്നിവരാണ് തുമ്പ സ്വദേശിയെ പിടികൂടിയത്.

video
play-sharp-fill

 

മുൻ വിരോധം പറഞ്ഞുതീർക്കാനെന്ന വ്യാജേന പ്രതികൾ നെഹ്റു ജംഗ്ഷൻ സമീപം താമസിക്കുന്ന സഹോദരങ്ങളായ നെവിൻ, നിബിൻ എന്നിവരെ വിളിച്ചുവരുത്തി വെട്ടുകത്തിയും വടികളും ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ട് കൊണ്ട നെവിനും നിബിനും ആയുധം പിടിച്ചുവാങ്ങി പ്രതികളിലൊരാളായ വിമൽ ദാസിനെ തിരിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ ഇരുവർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ വധശ്രമം, ഗൂഢാലോചന സാധ്യതയുള്ള വകുപ്പുകൾ ചുമത്തി. ആക്രമണത്തിന് ഉപയോഗിച്ച മരകായുധങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group