മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

Spread the love

തൃശൂർ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീഷ് (44) ആണ് പിടിയിലായത്.

തളിക്കുളം എടശ്ശേരി സ്വദേശിയായ ബാബുവിനെയാണ് (59 ) ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ ബാബു ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബാബുവിന്റെ മകളുടെ മകനുമായി പ്രതി തർക്കത്തിൽ ഏർപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താൽ ചൊവ്വാഴ്ച രാത്രി എട്ടോടെ ഫ്ലക്സ് കട്ടർ കത്തി കൊണ്ട് പ്രതി കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ചോരയിൽ മുങ്ങി കിടന്നിരുന്ന ബാബുവിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group