
പാലക്കാട് : പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പാറയില്‍ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി.
അമ്ബലപ്പാറ പൊട്ടച്ചിറ സന്തോഷിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വീട്ടില്‍ നിന്ന് ബൈക്കില്‍ പുറത്തിറങ്ങിയതാണ് അമ്ബലപ്പാറ സ്വദേശി സന്തോഷ്. ഒരല്‍പം മുന്നോട്ട് നീങ്ങിയതും സ്കോർപ്പിയോ കാർ സന്തോഷിൻ്റെ ഇരുചക്രവാഹനത്തിന് കുറുകെ നിർത്തി. കാറില്‍ എത്തിയ സംഘം സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റാൻ ശ്രമിക്കുകയായിരുന്നു. കാറില്‍ അഞ്ച് പേരാണ് ഉണ്ടായിരുന്നതെന്ന് സന്തോഷ് പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. ഇവർ ആരാണെന്നോ എന്താണ് ഉദേശ്യമെന്നോ അറിയില്ലെന്നാണ് സന്തോഷ് പൊലീസിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഈ കാർ പ്രദേശത്ത് കറങ്ങി നടക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സന്തോഷും ഈ സംഘവും തമ്മില്‍ എന്തെങ്കിലും മുൻപരിചയം ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.