video
play-sharp-fill

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ; യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം ; യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ഏലൂരിലാണ് സംഭവമുണ്ടായത്. ഏലൂർ സ്വദേശിയായ സിന്ധു ആണ് ആക്രമണത്തിന് ഇരയായത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപു ആണ് ആക്രമണം നടത്തിയത്. ഇവരുടെ കഴുത്തിന് ആഴത്തിൽ വെട്ടേറ്റു.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് ദീപു ശ്രമിച്ചത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക ഇടപാടുകളുമായുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഇയാൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.