ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് ; കൂടെയുണ്ടായിരുന്ന യുവതി നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടി

Spread the love

ആലപ്പുഴ: ലോഡ്ജില്‍ മുറിയെടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് എത്തി രക്ഷപ്പെടുത്തി. യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെയാണു സംഭവം. പൊലീസ് എത്തിയപ്പോള്‍ യുവാവ് മുറിക്കുള്ളില്‍ തൂങ്ങിയനിലയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവതി നിലവിളിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് തിരയുന്നു.

നോര്‍ത്ത് ആര്യാട് ഉള്ളടത്തറ വീട്ടില്‍ ഷിജിന്‍ (36) എന്ന മേല്‍വിലാസമാണ് യുവാവ് ലോഡ്ജിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു യഥാര്‍ഥ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group