‘മദ്യപിച്ച് വീട്ടിൽ വരരുത്’ എന്ന് പറഞ്ഞതിന് ബന്ധുവായ യുവതിയെ എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ

Spread the love

 

തൃശ്ശൂർ: മദ്യപിച്ച് വീട്ടിൽ വരരുതെന്ന് പറഞ്ഞതിന് ബന്ധുവായ യുവതിയെ എയർ ഗൺ ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. വലപ്പാട് സ്വദേശി ജിത്ത് (35) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

 

വ്യാഴാഴ്ച രാവിലെയാണ് എയർഗണ്ണുമായി എത്തിയ ഇയാൾ യുവതിക്ക് നേരെ വെടി വെച്ചത്. എന്നാൽ ഉന്നം തെറ്റി വാതിലിൽ തുളച്ചുകയറുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ വല്ലപ്പാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

 

തുടർന്ന് രണ്ട് എയർഗണ്ണുകളും പെല്ലറ്റും സഹിതം ജിത്തിനെപോലീസ് അറസ്റ്റ് ചെയ്തു. ജിത്തിന്‍റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ 2024 ൽ ഒരു അടിപിടി കേസും 2021 ൽ വീട് അതിക്രമിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസും ഉള്‍പ്പെടെ ആറ് ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group