video
play-sharp-fill

ക്രൂര മർദ്ദനം, കുതറി ഓടിയ അമ്മയെ കുക്കറിൻ്റെ അടപ്പുകൊണ്ട്  തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെ അറസ്റ്റ് ചെയ്ത് മണർകാട് പോലീസ്

ക്രൂര മർദ്ദനം, കുതറി ഓടിയ അമ്മയെ കുക്കറിൻ്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം ; യുവാവിനെ അറസ്റ്റ് ചെയ്ത് മണർകാട് പോലീസ്

Spread the love

മണർകാട് : അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. വിജയപുരം വടവാതൂർ പോളശ്ശേരി കൊച്ചുപറമ്പിൽ വീട്ടിൽ ഹരികൃഷ്ണൻ (26) നെ ആണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിയോടെയാണ് സംഭവം. കുടുംബ പ്രശ്നത്തെ തുടർന്ന് യുവാവ് അമ്മയെ മർദ്ദിക്കുകയായിരുന്നു. ക്രൂര മർദ്ദനത്തെ തുടർന്ന് കുതറി ഓടിയ അമ്മയെ യുവാവ് പിന്തുടർന്ന് പിടികൂടി കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ തലയ്ക്ക് അടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

സംഭവത്തിൽ മണർകാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് യുവാവിനെ അറസ്റ്റ് ചെയ്തു. മണർകാട് സ്റ്റേഷൻ എസ്എച്ച്.ഓ അനൂപ് ജി, എസ്.ഐ സുരേഷ് കെ. ആർ, സി.പി.ഓ മാരായ ജയമോൻ, സുബിൻ പി ഷാജി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group