play-sharp-fill
രാത്രിയിൽ ലോറി ബുക്കിങ്ങ് ഓഫീസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഓഫീസ് സ്റ്റാഫിനും മർദ്ദനം; സംഭവത്തിൽ 4 പേർ പിടിയിൽ; ഇവർ നിരവധി ക്രമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ്

രാത്രിയിൽ ലോറി ബുക്കിങ്ങ് ഓഫീസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഓഫീസ് സ്റ്റാഫിനും മർദ്ദനം; സംഭവത്തിൽ 4 പേർ പിടിയിൽ; ഇവർ നിരവധി ക്രമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസ്

പാലക്കാട്: ലോറി ബുക്കിങ്ങ് ഓഫീസിൽ അതിക്രമിച്ച് കയറി ഡ്രൈവറെ തലയിൽ കമ്പിവടി, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് ക്രൂരമായി മർദ്ധിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 4 പേർ പിടിയിൽ.

വടക്കുമുറി കൽമണ്ഡപം സ്വദേശി ലാഷിം വയസ് (25), ടാഗോർ നഗർ കൽമണ്ഡപം സ്വദേശി മുഹമ്മദ് അലി വയസ് (26), വടക്കുമുറി ബഷീർ വയസ് (25), മാങ്കാവ് സ്വദേശി മുഹമ്മദ് ഷാറൂഖ് എന്നിവരെയാണ് കസബ പോലീസ് പിടികൂടിയത്.

ഡിസംബർ 21ന് രാത്രിയാണ് കൽമണ്ഡപം വടക്കുമുറിയിൽ പ്രവർത്തിക്കുന്ന ലോറി ബുക്കിങ്ങ് ഓഫീസിൽ അതിക്രമിച്ച് കയറി ഓഫീസ് സ്റ്റാഫിനെയും ഡ്രൈവറെയും പ്രതികൾ ക്രൂരമായി മർദ്ധിച്ചത്. തലയിൽ അടിയേറ്റ ഷാജഹാൻ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായവർ പാലക്കാട് നോർത്ത്, സൗത്ത്, കസബ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, ലഹരി കേസുകളിലെ പ്രതികളാണ്. പാലക്കാട് കസബ പോലീസ് ഇൻസ്പെക്ടർ വി വിജയരാജൻ്റെ നിർദ്ദേശപ്രകാരം കസബ എസ് ഐ മാരായ എച്ച് ഹർഷാദ്,റഹ്മാൻ, സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബുതാഹിർ രാജീദ്.ആർ, സുനിൽ സതീഷ്, പ്രശോഭ്,മാർട്ടിൻ തുടങ്ങിയവരാണ് കേസന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.