video
play-sharp-fill

ഉത്സവവുമായി ബന്ധപ്പെട്ട കലഹവും പകയും; കൊല്ലത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ആക്രമികളെ യുവാവ് തിരിച്ചറിഞ്ഞു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

ഉത്സവവുമായി ബന്ധപ്പെട്ട കലഹവും പകയും; കൊല്ലത്ത് യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ആക്രമികളെ യുവാവ് തിരിച്ചറിഞ്ഞു; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം. കിഴക്കേ മാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നതോടെ എഴുകോൺ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ എഴുകോണിലായിരുന്നു സംഭവം. നമ്പർ പ്ലെയ്റ്റ് മറച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് മനുവിനെ ഇടിച്ചു വീഴ്ത്തിയത്. മുന്നോട്ട് പോയ കാർ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാൻ ശ്രമിച്ചു. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടത്. പരിക്കേറ്റ യുവാവ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇപ്പോഴത്തെ സംഭവം എന്നാണു പൊലീസിന്റെ സംശയം. സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നു വാഹനം ഇടിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്നു പൊലീസ് പറഞ്ഞു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാകാം വാഹനമിടിപ്പിച്ചതെന്ന സംശയത്തിലാണ് എഴുകോൺ പൊലീസ്.