വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് 90 കാരിയായ അമ്മൂമ്മയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം ; യുവാവ് പോലീസ് പിടിയിൽ

Spread the love

കൽപ്പറ്റ :  90 വയസ്സുള്ള അമ്മൂമ്മയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.

മൂപ്പൈനാട് താഴെ അരപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ സ്മിജേഷ് എന്ന സജിയെയാണ് മേപ്പാടി ഇന്‍സ്പെക്ടര്‍ എസ്.എച്ച്‌.ഒ ബി.കെ. സിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 19ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്മിജേഷ് അമ്മമ്മയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വയോധിക മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.കെ. വിപിന്‍, ഇ.പി. മുഹമ്മദ് ഷമീര്‍, സുനില്‍കുമാര്‍, ഷാജഹാന്‍ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group