പാലായിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമം; തട്ടിപ്പുകാരെ പൊളിച്ചടുക്കി പാലാ പോലീസ്

Spread the love

കോട്ടയം: പാലായിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ പണം തട്ടിയെടുക്കാനുള്ള ശ്രമം പാളി. പാലായിൽ ബിസിനസുകാരനായ രാജു ആലയ്ക്കപള്ളിയെയാണ് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ബോംബെ ടെലികോം സർവീസിൽനിന്ന് എന്ന വ്യാജേനയാണ് ഫോണിൽ കൂടി അറസ്റ്റ് ചെയ്യാൻ തട്ടിപ്പുകാർ ശ്രമിച്ചത്.

video
play-sharp-fill

ഇദ്ദേഹത്തിന്റെ പേരിൽ ഒരു സിം കാർഡ് ബോംബെയിൽ ഉണ്ടെന്നും അതിൽ നിന്ന് മറ്റുള്ളവർക്ക് അനാവശ്യ മെസ്സേജുകൾ അയക്കുന്നതായി പരാതിയുണ്ടെന്നും പറഞ്ഞാണ് അറസ്റ്റിന് ശ്രമിച്ചത്. പലതവണ ഫോണിൽ വിളിച്ച് ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഉടൻ ബോംബെയിൽ എത്തണമെന്നും സ്റ്റേറ്റ്മെന്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നുമാണ് ആദ്യം ഫോണിൽ കൂടി ഇവർ അറിയിച്ചത്.

തുടർന്ന് രാജു പാലാ പോലീസ് സ്റ്റേഷനിൽ എത്തി വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ വീഡിയോ കോൾ വിളിക്കുകയും സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പാലാ പോലീസ് സ്റ്റേഷൻ പിആർഒ ആയ നിസ വീഡിയോ കോൾ എടുത്തപ്പോൾ മുംബൈ പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിക്കുന്നതെന്നും രാജുവിനെതിരെ കേസ് ഉണ്ടെന്നും പറഞ്ഞു. താൻ കേരള പോലീസ് ആണെന്ന് പറഞ്ഞതോടെ തട്ടിപ്പുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group