
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ സഞ്ചരിച്ചിരുന്ന കാറിന്‍റെ വീല്‍നട്ട് ഊരിമാറി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അട്ടിമറിശ്രമമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
ഞായറാഴ്ച വൈകിട്ട് കോട്ടയം സിഎംഎസ് കോളജില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്‌ക് സി. തോമസിനൊപ്പമുള്ള പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം ചാണ്ടിഉമ്മൻ മടങ്ങാൻ തുടങ്ങിയപ്പോഴാണ് സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാറില്‍ നിന്നുള്ള അസ്വാഭാവിക ശബ്ദം ശ്രദ്ധിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എയുടെ ഡ്രൈവറാണ് ചാണ്ടി ഉമ്മന്റെ കാറില്‍ സഞ്ചരിച്ചിരുന്നവരെ വിവരമറിയിച്ചത്. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി വീല്‍നട്ടുകള്‍ മുറുക്കിയാണ് യാത്ര തുടര്‍ന്നത്.
ചാണ്ടി ഉമ്മൻ സ്ഥിരം സഞ്ചരിച്ചിരുന്ന കാറിലായിരുന്നില്ല സിഎംഎസ് കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.
വാഹനത്തിന്റെ ഒരു വശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പോലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഡ്രൈവറാണ് സംശയം തോന്നി ഇത് കണ്ടെത്തിയതെന്നും അപകടം പതിയിരിക്കുന്നുവെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും വേണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
പോലീസ് സ്വമേധയാ കേസെടുത്ത് ദുരൂഹത നീക്കണമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. കോട്ടയം സി.എം.എസ്. കോളേജില്‍ എത്തി തിരികെ മടങ്ങുമ്ബോഴായിരുന്നു ചാണ്ടി ഉമ്മന്റെ കാറിന്റെ വീല്‍നട്ടുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്