
മലപ്പുറം: വയോധികനെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മലപ്പുറം കൂറ്റമ്പാറ സ്വദേശി അബ്ദുസൽമാനെ ആണ്പൂക്കോട്ടും പാടം പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ആറരയോടെ മലപ്പുറം ചെറായി കെട്ടുങ്ങലിലാണ് സംഭവം നടന്നത്.
പുഴയോരത്ത് മീൻ പിടിക്കുന്നതിനിടെയാണ് വധശ്രമമുണ്ടായത്. ചെറായി സ്വദേശി 70 വയസുകാരാനായ കുഞ്ഞാലിയെയാണ് മീൻപിടിക്കുന്നതിനിടെ അബ്ദുസൽമാൻ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്. മീൻ പിടിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടയിൽ സൽമാൻ കുഞ്ഞാലിയെ പുഴയിൽ മുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group