ഭാര്യയുടെ സീരിയൽ പ്രേമം ഭർത്താവിന് കലികയറി: ചാനൽമാറ്റുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി

Spread the love

സ്വന്തം ലേഖകൻ

ചെന്നൈ: ഭാര്യയുടെ സീരിയൽപ്രേമത്തെച്ചൊല്ലി ഭർത്താവുമായി തർക്കം. ടിവിയുടെ റിമോട്ട് നൽകിയിരുന്ന ഭാര്യയെ ഭർത്താവ് കുത്തി വീഴ്ത്തി. 50 കാരനായ വീരനാണ് ഭാര്യ ഉഷ (47)യെ കുത്തി പരിക്കേൽപ്പിച്ചത്. ട്രിപ്ലിക്കെയിനിലെ അയോതി നഗറിലെ വീട്ടിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.

പഴയകാല പാട്ടുകൾ കേൾക്കുകയായിരുന്നു വീരൻ. ആ സമയത്താണ് വേറെ ചാനൽ വയ്ക്കാൻ ആവശ്യപ്പെട്ട് ഉഷ എത്തിയത്. എന്നാൽ ചാനൽ മാറ്റാൻ വീരൻ വിസമ്മതിക്കുകയും റിമോർട്ട് ഉഷയ്ക്ക് നൽകാതെ തന്റെ കൈവശം വയ്ക്കുകയും ചെയ്തു. വീരന്റെ കയ്യിൽനിന്ന് റിമോർട്ട് പിടിച്ച് വാങ്ങാൻ ഉഷ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലാകുകയും വീരൻ ഉഷയെ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണത്തിൽ നെഞ്ചിലും വയറ്റിലും സാരമായി പരിക്കേറ്റ ഉഷയെ രായപേട്ട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളികേട്ട് ഓടിയെത്തിയ അയൽക്കാരാണ് ഉഷയെ ആശുപത്രിയിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ചാനൽ മാറ്റുന്നതിനെ ചൊല്ലി ഇരുവരും ദിവസവും വഴക്കിടാറുള്ളതായി അയൽക്കാർ പറഞ്ഞു. സംഭവത്തിൽ വീരനെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തതായി മറീന പോലീസ് പറഞ്ഞു.