സ്വന്തം ലേഖകൻ
കാസർകോട്: കസ്റ്റഡിയിലെടുത്ത പ്രതി എസ്ഐയുടെ ചെവി കടിച്ചു മുറിച്ചു. ബൈക്ക് യാത്രികനായ മധൂരിലെ സ്റ്റെനി റോഡ്രിഗസ് (48 )ആണ് പൊലീസിനെ ആക്രമിച്ചത്. കാസർകോട് ടൗൺ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എം വി വിഷ്ണു പ്രസാദിൻ്റെ വലതു ചെവിയാണ് കടിച്ചു മുറിവേൽപ്പിച്ചത്. ചെവി പാതി അറ്റുപോയ പൊലീസ് ഉദ്യോഗസ്ഥനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
കാറും ഇരു ചക്രവാഹനവും കൂട്ടിയിടിച്ചപ്പോൾ ഈ സമയം പട്രോളിങ് നടത്തുകയായിരുന്ന പോലീസ് അവിടേക്ക് എത്തുകയായിരുന്നു. കാർ ഡ്രൈവറും ബൈക്ക് യാത്രികനും തമ്മിൽ വാക്ക് നടക്കവേ ആളുകൾ തടിച്ചുകൂടിയിരുന്നു. പോലീസ് എത്തി കാര്യമന്വേഷിച്ചപ്പോൾ ബൈക്ക് യാത്രികൻ സ്റ്റേനിയെ മദ്യപിച്ചതായി കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് മാറ്റി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജീപ്പ് പുറപ്പെട്ടപ്പോൾ മുന്നിലെ സീറ്റിലിരിക്കുന്ന എസ് ഐ വിഷ്ണു പ്രസാദിനോട് എന്തോ കാര്യമുണ്ടെന്ന് പറയാൻ അടുത്തുകൂടി. പിന്നെ ചെവി കടിച്ചു മുറിവേൽപ്പിക്കുകയായിരുന്നുവെന്ന് ടൗൺ ഇൻസ്പെക്ടർ പി അജിത് കുമാർ പറഞ്ഞു.മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും എസ്ഐയെ ആക്രമിച്ചതിനും പ്രതിക്കെതിരെ ടൗൺ പോലീസ് കേസെടുത്തു.