അട്ടപ്പടിയിൽ കഞ്ചാവ് കൃഷി: 395 കഞ്ചാവ് ചെടികൾ വെട്ടി നശിപ്പിച്ച് എക്‌സൈസ്
പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ എക്സൈസ് നടത്തിയ റെയ്‌ഡിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. വനം വകുപ്പിന്റെ സഹായത്തോടെ അഗളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഷൌക്കത്തലിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 395 കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്. തുടർന്ന് ഈ ചെടികൾ പൂർണമായും വെട്ടി നശിപ്പിക്കുകയും ചെയ്തു.
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ എടവാനി ഊരിൽ നിന്നും ഏകദേശം മൂന്നര കിലോമീറ്റർ വടക്കു മാറി അരലിക്കോണം – കിണ്ണക്കര മലയിടുക്കിൽ നിന്നാണ് 123 തടങ്ങളിലായി കൃഷി ചെയ്തിരുന്ന പല വലിപ്പത്തിലുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.
ആരുടെ ഉടമസ്ഥതയിലാണ് കൃഷി നടത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ എക്സൈസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0