
പാലക്കാട്: അട്ടപ്പാടി പാലൂരില്‍ വേര് മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി യുവാവിനെ മർദിച്ചതായി പരാതി. പാലൂർ സ്വദേശി മണികണ്ഠനാണ് മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തലയോട്ടി പൊട്ടിയതിനെ തുടർന്ന് മണികണ്ഠൻ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിചാണ് മണികണ്ഠന്റെ കുടുംബം രംഗത്തെത്തിയത്.
ഡിസംബർ ഏഴിനാണ് മർദമേല്‍ക്കുന്നത്. ആദിവാസികളില്‍നിന്ന് ഔഷധവേരുകള്‍ ശേഖരിച്ച് വില്‍ക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചത്. ഇയാളുടെ ഗോഡൗണില്‍ നിന്ന് വേര് മോഷ്ടിച്ചെന്നാണ് ആരോപിച്ചാണ് മർദനം. രാംരാജ് ഒളിവിലാണ്.
എട്ടാം തീയതി മണികണ്ഠൻ കോഴിക്കോട് വെച്ച് കുഴഞ്ഞ് വീഴുകയും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് മർദന വിവരം പുറത്തറിയുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതർ പൊലീസില്‍ വിവരം അറിയിച്ചതനുസരിച്ച് പുതൂർ പൊലീസെത്തി മൊഴി രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിന്റെ ഭാഗമായാണ് മണികണ്ഠൻ കോഴിക്കോട് എത്തുന്നത്. വാദ്യോപകരണങ്ങള്‍ വായിക്കുന്ന ജോലിയും മണികണ്ഠനുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


