video
play-sharp-fill

ആ‍ർടിഒക്കെതിരെ ഗുരുതര ആരോപണവുമായി അട്ടപ്പാടി ബസുടമ: ബസ് സർവീസ് സമയത്തിൽ ക്രമക്കേട്, ഗതാഗതമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമില്ല

ആ‍ർടിഒക്കെതിരെ ഗുരുതര ആരോപണവുമായി അട്ടപ്പാടി ബസുടമ: ബസ് സർവീസ് സമയത്തിൽ ക്രമക്കേട്, ഗതാഗതമന്ത്രിക്ക് പരാതി നൽകിയിട്ടും ഫലമില്ല

Spread the love

 

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവായ സ്വകാര്യ ബസുടമയെ വംശീയമായി ഒറ്റപ്പെടുത്തുനെന്ന് പരാതി. അട്ടപ്പാടി സ്വദേശിയായ മണികണ്ഠൻ വാങ്ങിയ ബസിന് സർവീസിനുള്ള സമയം നൽകുന്നതിൽ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് ഗതാഗതമന്ത്രിക്ക് പരാതി നൽകിയത്.

 

കോട്ടത്തറ മുതൽ മുള്ളി ആദിവാസി ഊരുകളിലേക്ക് ഒറ്റ ബസ് സർവീസ് മാത്രമുള്ള കേരള തമിഴ്നാട് അതി൪ത്തിയിലെ മുള്ളി ആദിവാസി ഗ്രാമത്തിലാണ് സംഭവം. കോട്ടത്തറ ആശുപത്രി, സ്കൂൾ, സ൪ക്കാ൪ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്താൻ ഊരുവാസികൾ ചേർന്നാണ് രണ്ടു വർഷം മുൻപ് ബസിനായി അപേക്ഷ നൽകിയത്.

 

തുടർന്ന് ബസ് ഡ്രൈവറായിരുന്ന മണികണ്ഠൻ സ്വന്തമായൊരു ബസ് വാങ്ങാൻ മുന്നോട്ടു വന്നു. തന്റെ മുഴുവൻ സമ്പാദ്യത്തിൽ നിന്നും ബസ് വാങ്ങുകയും  ചെയ്തു. സർവീസ് നടത്താൻ ആർടിഒ അനുമതിയും നൽകിയിരുന്നു. പക്ഷെ നൽകിയ സമയക്രമം സർവീസിനെ ബാധിച്ചതോടെയാണ് ആർടിഒക്കെതിരെ പരാതിയുമായി ബസുടമ രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

തുടർന്ന് മന്ത്രി കെ ബി ഗണേഷ് കുമാറിന് പരാതി നൽകിയിരുന്നു. അതിനുശേഷം എട്ടുമാസം പിന്നിട്ടിട്ടും പരാതിയില്‍ നടപടികള്‍ ഉണ്ടായിട്ടില്ല എന്നാണ് യുവാവിന്റെ പരാതി.