video
play-sharp-fill

അട്ടപ്പാടി മധു വധകേസ്; പ്രോസിക്യൂട്ടർ നിയമത്തിനെതിരെ മധുവിന്റെ അമ്മ ഇന്ന് സത്യാഗ്രഹം ഇരിക്കും; കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിച്ചു

അട്ടപ്പാടി മധു വധകേസ്; പ്രോസിക്യൂട്ടർ നിയമത്തിനെതിരെ മധുവിന്റെ അമ്മ ഇന്ന് സത്യാഗ്രഹം ഇരിക്കും; കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിച്ചു

Spread the love

 

സ്വന്തം ലേഖിക

അട്ടപ്പാടി : അട്ടപ്പാടി മധുവിന്റെ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയി ഡോ. കെ പി സതീശനെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മധുവിന്റെ അമ്മ മല്ലിയമ്മ ഇന്ന് പാലക്കാട് സിവില്‍ സ്റ്റേഷന് മുന്നില്‍ സത്യാഗ്രഹമിരിക്കും.

പ്രോസിക്യൂട്ടര്‍ ആയി കെ പി സതീശനെ നിയമിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മധുവിന്റെ കുടുംബം ആരോപിക്കുന്നു. കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടെന്നാരോപിച്ച്‌ മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്‍കിയിരുന്നു. പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധു വധക്കേസിലെ മുഴുവന്‍ പ്രതികള്‍ക്കും പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി അഡ്വ. രാജേഷ് എം മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി കെ രാധാകൃഷ്ണനേയും നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സത്യാഗ്രഹം.