video
play-sharp-fill

അട്ടപ്പാടിയില്‍ വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; പിന്നിലേക്ക് ഓടിച്ചത് രണ്ടര കിലോമീ‌റ്ററോളം;  രണ്ട് മാസത്തിനിടെ    പ്രദേശത്ത് ആന  ഇറങ്ങുന്നത് രണ്ടാം തവണ

അട്ടപ്പാടിയില്‍ വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന; പിന്നിലേക്ക് ഓടിച്ചത് രണ്ടര കിലോമീ‌റ്ററോളം; രണ്ട് മാസത്തിനിടെ പ്രദേശത്ത് ആന ഇറങ്ങുന്നത് രണ്ടാം തവണ

Spread the love

സ്വന്തം ലേഖിക

അട്ടപ്പാടി: വനംവകുപ്പിന്റെ ആര്‍ ആര്‍ ടി വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടുകൊമ്പന്‍.

അട്ടപ്പാടി പാലൂരില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങിയതറിഞ്ഞ് സ്ഥലത്തെത്തിയതാണ് വനപാലകര്‍. വെളിച്ചമടിച്ച്‌ ആനയെ തുരത്താനുള‌ള ശ്രമത്തിലായിരുന്നു നാട്ടുകാര്‍.

ഇതിനിടെയാണ് ആന വനംവകുപ്പ് വാഹനത്തിന് നേരെ തിരിഞ്ഞത്.

രണ്ടര കിലോമീ‌റ്ററോളം ആന വനംവകുപ്പ് വാഹനത്തിന് പിന്നാലെ പാഞ്ഞെത്തി. ഇതിന് ശേഷമാണ് കാട്ടിലേക്ക് ആന മടങ്ങിയത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ആന ഈ പ്രദേശത്ത് ഇറങ്ങുന്നത്. ആന വാഹനത്തിന് നേരെ വരുന്നത് കണ്ട് പോകുന്നതിന് വേണ്ടി സൈഡ് നല്‍കിയെങ്കിലും വാഹനത്തിന് നേരെതന്നെ ആന എത്തുകയായിരുന്നു.