
‘വിവാദങ്ങള്‍ മാനസിക ബുദ്ധിമുട്ടുണ്ടാക്കി’; അട്ടപ്പാടി മധു കേസില്‍ നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ കെ പി സതീശന്‍ പിന്‍മാറി
സ്വന്തം ലേഖക
കൊച്ചി: അട്ടപ്പാടി മധു കേസില്‍ നിന്ന് സ്പെഷ്യല്‍ പ്രൊസിക്യൂട്ടര്‍ അഡ്വക്കറ്റ് കെ.പി. സതീശന്‍ പിന്‍മാറി.
കേസ് ഇന്ന് പരിഗണിച്ചപ്പോള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. കുടുംബത്തിന് സ്വീകാര്യനല്ലാത്തതുകൊണ്ട് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ നിന്ന് പിന്‍മാറുകയാണെന്ന് കോടതിയെ അറിയിച്ചതായി പിന്നീട് കെ.പി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധു കേസില്‍ അപ്പീലുകളില്‍ വാദം കേള്‍ക്കാനിരിക്കെയാണ് കെ.പി. സതീശന്‍റെ പിന്‍മാറ്റം. വിവാദങ്ങള്‍ എന്താണെന്ന് അറിയില്ലെന്നും മധുവിന് നീതി ലഭിച്ചില്ലെന്ന തോന്നലില്‍ ആണ് കേസ് ഏറ്റെടുത്തതെന്നും കെ.പി. സതീശന്‍ പറഞ്ഞു.
ഫയല്‍ പരിശോധിച്ചപ്പോള്‍ തന്നെ ചില പാളിച്ചകള്‍ കണ്ടെത്തിയിരുന്നു. അഞ്ച് പ്രതികള്‍ക്ക് എങ്കിലും ജീവപര്യന്തം ശിക്ഷ ലഭിക്കേണ്ടത് ആയിരുന്നു. അഭിഭാഷക വൃത്തിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കി. വിവാദങ്ങള്‍ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി.
മധുവിന് സര്‍ക്കാര്‍ സഹായവും പുറത്ത് നിന്നും സാമ്പത്തിക സഹായം ലഭിച്ചു. എന്നാല്‍ ആ തുക എവിടെ എന്ന് ഇപ്പോള്‍ വ്യക്തത ഇല്ല. കുടുംബം വായ്പ എടുക്കേണ്ട അവസ്ഥ എത്തിയെന്നും ഇതെങ്ങനെ എന്ന് പരിശോധിക്കണമെന്നും കെ.പി. സതീശന്‍ പറഞ്ഞു. വാളയാര്‍ കേസിലും സിബിഐ പ്രൊസിക്യൂട്ടര്‍ ആണ് കെ.പി. സതീശന്‍.