പനച്ചിക്കാട് ഓട്ട കാഞ്ഞിരത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ; പരാതി നൽകി കുടുംബം, എട്ട് പേർ അറസ്റ്റിൽ

Spread the love

കോട്ടയം: പനച്ചിക്കാട് ഓട്ട കാഞ്ഞിരം എസ്എൻഡിപിക്ക് സമീപം സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ഓട്ട കാഞ്ഞിരം സ്വദേശി അനിൽകുമാറിന്റെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനിൽകുമാറിന്റെ ഭാര്യ ശ്രീരേഖയ്ക്കും മകൻ അഖിലിനും പരിക്കേറ്റു, വീടിൻറെ കതകും ജനലും ടിവിയും അക്രമിസംഘം നശിപ്പിച്ചു.

video
play-sharp-fill

മാരകായുധങ്ങളുമായി എത്തിയ എട്ടംഗ സംഘം വീട് കയറി ആക്രമണം നടത്തുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. പനച്ചിക്കാട് സ്വദേശികളായ യുവാക്കളാണ്  അക്രമത്തിന് പിന്നിലെന്നും വീട്ടുകാർ വ്യക്തമാക്കി.

പ്രതികൾക്ക് അനിൽകുമാറിന്റെ ഇളയ മകനോടുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ദുഃഖ വെള്ളി ദിവസം പ്രതികളിൽ ഒരാൾ വീടിനു മുൻപിൽ വന്നു വധഭീഷണി മുഴക്കിയിരുന്നു. അതിന് ശേഷമാണ് ഈസ്റ്റർ ദിനത്തിൽ രാത്രി വീട്ടിലെത്തി ആക്രമണം നടത്തിയത്. സംഭവത്തിൽ അനിൽകുമാർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group