
ട്രെയിനിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച പ്രതി പിടിയിൽ..
ഒഡീഷാ സ്വദേശികളുടെ ഒരു വയസ്സുള്ള കുട്ടിയെയാണ് തട്ടികൊണ്ട് പോകാൻ ശ്രമം നടന്നത്.തമിഴ്നാട് സ്വദേശിയായ വെട്രിവേലാണ് പോലീസിന്റെ പിടിയിലായത്. ടാറ്റാ നഗർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ഒഡീഷ സ്വദേശികൾ തൃശ്ശൂരിൽവെച്ചാണ് കുട്ടിയെ കാണാനില്ലെന്നുള്ള വിവരം അറിഞ്ഞത്.തുടർന്ന് പോലീസിലും ആർപിഎഫിലും ഉൾപ്പെടെ പരാതി നൽകുകയുമാണ് ഉണ്ടായത്. ഈ സമയം തൃശൂർ ഭാഗത്ത് മുഴുവനായും പരിശോധന നടത്തുകയും ചെയ്തു.
ഇതേ സമയത്താണ് പാലക്കാട് ഒലവാക്കോട് റെയിൽവേ സ്റ്റേഷനിൽ വെട്രിവേൽ കുട്ടിയുമായി വന്നിറങ്ങിയതും.പൂർണമായും മദ്യപിച്ചിരുന്ന ഇയാളുടെ കയ്യിലിരുന്നു കുട്ടി കരയുന്നത് കണ്ടപ്പോഴാണ് ഓട്ടോഡ്രൈവർമാർക്ക് സംശയം തോന്നിയത്.തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോൾ ഇത് തന്റെ കുട്ടി അല്ലെന്നും പറഞ്ഞുകൊണ്ട് കുട്ടിയെ അവർക്ക് നൽകി.രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഉടൻതന്നെ പിടികൂടി നോർത്ത് പോലീസിന് നൽകുകയായിരുന്നു.തുടർന്ന് മാതാപിതാക്കൾ പോലീസ് സ്റ്റേഷനിൽ നിന്നും കുട്ടിയെ ഏറ്റുവാങ്ങി.