video
play-sharp-fill

മുൻ വൈരാ​ഗ്യത്തിന്റെ പേരിൽ വൃദ്ധ ദമ്പതികളെ വീടുകയറി ആക്രമിച്ച സംഭവം; മുൻകരുതൽ നടപടിയില്‍ സ്റ്റേഷനിൽ പിടിച്ചുവച്ചയാൾ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി;  മർദനത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി കണ്ടെടുത്തു

മുൻ വൈരാ​ഗ്യത്തിന്റെ പേരിൽ വൃദ്ധ ദമ്പതികളെ വീടുകയറി ആക്രമിച്ച സംഭവം; മുൻകരുതൽ നടപടിയില്‍ സ്റ്റേഷനിൽ പിടിച്ചുവച്ചയാൾ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി; മർദനത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: മുൻ വൈരാ​ഗ്യത്തിന്റെ പേരിൽ വൃദ്ധ ദമ്പതികളെ വീട് കയറി മർദിച്ച യുവാവിനെ കോയിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. അയിരൂർ തടിയൂർ കടയാർ കല്ലുറുമ്പിൽ വീട്ടിൽ എലിസബത്ത് ഫിലിപ്പി (63 ) നും ഭർത്താവിനും മർദനമേറ്റ സംഭവത്തിലെ പ്രതി കടയാർ തടിയിൽ ബി വില്ലയിൽ വീട്ടിൽ ബിജോ എബി ജോൺസ് (42) ആണ് കോയിപ്രം പോലീസിന്‍റെ പിടിയിലായത്.

വീടിന് മുന്നിൽ പത്രം എടുക്കാൻ ചെന്ന എലിസബത്തിന്‍റെ ഭർത്താവിനെ പ്രതി ടി ഷർട്ട് പൊക്കി കാണിച്ച് കളിയാക്കി. ഇത് ശ്രദ്ധിക്കാതെ പാൽ വാങ്ങാനായി പോയപ്പോൾ അസഭ്യം പറഞ്ഞുകൊണ്ട് ഇരുകവിളിലും അടിച്ചു. തടസം പിടിച്ചപ്പോഴാണ് എലിസബത്തിനു മർദ്ദനമേറ്റത്. വലത്തെ തോളിൽ അടിച്ചശേഷം പിടിച്ചുതള്ളിയപ്പോൾ താഴെ വീണ് കൈകാൽ മുട്ടുകൾ മുറിയുകയായിരുന്നു. രക്ഷപ്പെടുത്താൻ
ശ്രമിച്ച ഭർതൃസഹോദരനും കമ്പിവടികൊണ്ട് കൈകളിലും പുറത്തും മർദനമേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന്, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കപ്പെട്ട എലിസബത്തിന്‍റെ മൊഴി രേഖപ്പെടുത്തിയ പോലീസ്, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മുൻകരുതൽ നടപടിയില്‍ സ്റ്റേഷനിൽ പിടിച്ചുവച്ചയാൾ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തി. വൈകിട്ടോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മർദനത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി കണ്ടെടുത്തു. എസ് ഐ സുരേഷ്, എസ് സി പി ഓ മാത്യു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.