
നമ്പർപ്ലേറ്റ് ഇല്ലാതെ അമിത വേഗതയിൽ ബൈക്ക് യാത്ര ; തടഞ്ഞ എസ്ഐയെ ഭിത്തിയോട് ചേർത്ത് ഞെരുക്കി ; ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ഇടുക്കി: കട്ടപ്പനയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലക്കവല സ്വദേശി ആദർശ് ആണ് പിടിയിലായത്. കൈയ്ക്കും വയറിനും പരിക്കേറ്റ എസ്ഐ എൻ ജെ സുനേഖ് ആശുപത്രിയിൽ ചികിത്സ തേടി.
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് അമിത വേഗത്തിൽ വരുന്നത് കണ്ട് തടഞ്ഞപ്പോഴാണ് എസ്ഐയെ ആദർശ് ആക്രമിക്കാൻ ശ്രമിച്ചത്. ബൈക്ക് പിന്നോട്ടെടുത്ത് റോഡരികിലെ ഭിത്തിയോട് ചേർത്ത് ഉദ്യോഗസ്ഥനെ ഞെരുക്കുകയായിരുന്നു.ആദർശിന് ഡ്രൈവിംഗ് ലൈസൻസില്ലെന്നും വ്യക്തമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0