video
play-sharp-fill

റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിന്നിരുന്ന ജീവനക്കാരിയെ വെട്ടി പരിക്കേൽപ്പിച്ച് മാല കവർന്നു; ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിമാറുന്നതിനിടെ തലയ്ക്കും കൈക്കും പരിക്ക്

റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിന്നിരുന്ന ജീവനക്കാരിയെ വെട്ടി പരിക്കേൽപ്പിച്ച് മാല കവർന്നു; ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിമാറുന്നതിനിടെ തലയ്ക്കും കൈക്കും പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ നൽകാൻ നിൽക്കുകയായിരുന്ന റെയിൽവേ ജീവനക്കാരിയെ വെട്ടി പരിക്കേൽപ്പിച്ച് അക്രമി മാല കവർന്നു. മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

വട്ടിയൂർക്കാവ് കൊടുങ്ങാനൂർ പന്തുവിള കലാഗ്രാമം രാജ് നിവാസിൽ കെ ജലജകുമാരി (45)ക്ക് ആണ് പരിക്കേറ്റത്. രണ്ടു പവൻറെ മാലയാണ് വലിച്ചു പൊട്ടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണത്തിലും രക്ഷപ്പെടാനായി ട്രാക്കിലേക്ക് ചാടിയപ്പോഴുമാണ് ജലജകുമാരിക്ക് സാരമായി പരിക്കേറ്റത്.

11.35ന് കടന്നു പോകുന്ന ഗുരുവായൂർ എക്സ്പ്രസിന് സിഗ്നൽ നൽകാനായി സ്റ്റേഷനു മറുവശത്തു നിൽക്കുമ്പോഴാണ് ജലജകുമാരിയെ ആക്രമിച്ചത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന അക്രമി ചാടി വീഴുകയായിരുന്നു.

രക്ഷപ്പെടാനായി ജലജകുമാരി ട്രാക്കിലേക്ക് എടുത്ത് ചാടി. പിന്നാലെ ചാടിയ അക്രമി മാല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ചെറുത്തപ്പോഴാണ് കൈ മുറിഞ്ഞത്. ട്രാക്കിലേക്ക് ചാടിയപ്പോഴുള്ള വീഴ്ചയിൽ കൈയ്ക്ക് പരിക്കേറ്റത്.

തലയ്ക്കും മുറിവേറ്റിട്ടുണ്ട്. ഈ സമയം തൊട്ടടുത്ത പാളത്തിലൂടെ ട്രെയിൻ കടന്നു പോയതിനാലാണ് ജീവഹാനി ഒഴിവായത്. ട്രെയിൻ പോയ ശേഷമാണ് സ്റ്റേഷൻ മാസ്റ്റർ നിലവിളി കേട്ടത്.

തുടർന്ന് ഓടി വന്നപ്പോഴേക്കും അക്രമി രക്ഷപ്പെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്നുണെന്നും പൊലീസ് പറഞ്ഞു.