ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പട്ടികക്കൊണ്ട് തലക്കടിച്ചു

Spread the love

ആലപ്പുഴ: തൃക്കുന്നപ്പുഴ വലിയ കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്.

video
play-sharp-fill

തോക്ക് ചൂണ്ടി ഭീഷണി മുഴക്കിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കാപ്പ കേസ് പ്രതിയായ പ്രവീണ്‍ പ്രസന്നന്റെയും മണ്ണാറശ്ശാല മഹേഷിന്റെയും സംഘങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. സംഭവത്തില്‍ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തൃക്കുന്നപ്പുഴ സ്വദേശി വിഷ്ണുവാണ് ഉത്സവത്തിനിടെ തോക്കുചൂണ്ടിയത്. ഉടനെ എതിർസംഘം വിഷ്ണുവിന്റെ തലയില്‍ പട്ടികയ്ക്ക് അടിച്ചു. പിന്നാലെ ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group