തെരുവുനായ ശല്ല്യം രൂക്ഷം; തിരുവനന്തപുരത്ത് പന്ത്രണ്ടുവയസുകാരനു നേരെ തെരുവുനായ്ക്കളുടെ ആക്രമണം; കുട്ടിയെ കൊല്ലം പാരിപ്പള്ളി മ‍െഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Spread the love

തിരുവനന്തപുരം: പന്ത്രണ്ടുവയസുകാരനു നേരെ തെരുവുനായക്കളുടെ ആക്രമണം. വർക്കലയ്ക്കടുത്ത് നടയറയിലാണ് സംഭവം.

ചെരുവിള വീട്ടിൽ നജീബ്–സജ്ന ദമ്പതികളുടെ മകൻ ആസിഫിനാണ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.

ഈ സമയം അതുവഴി ബൈക്കിലെത്തിയ ഇർഷാദ് എന്നയാളാണ് കുട്ടിയെ നായ്ക്കളിൽനിന്ന് രക്ഷിച്ചത്. തുടർന്ന് കുട്ടിയെ കൊല്ലം പാരിപ്പള്ളി മ‍െഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ഈ മേഖലയിലെ തെരുവുനായകളുടെ ശല്യം വർധിച്ചതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.