ചക്ക പറിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റു ; ചികിത്സയിലിരുന്ന വയോധിക മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. കണ്ണൂർ കരിമ്പം സ്വദേശി ടിവി ചന്ദ്രമതി (70) യാണ് മരിച്ചത്. പറമ്പിലെ പ്ലാവിൽ നിന്നു ചക്ക പറിക്കുന്നതിനിടെയാണ് ചന്ദ്രമതിക്ക് തേനീച്ചയുടെ കുത്തേറ്റത്.

​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് ദിവസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് മരണം. മൃതദേഹം പോസ്റ്റുമോർട്ടമടക്കമുള്ള നടപടികൾക്കു ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.