തിരുവനന്തപുരത്ത് ലഹരി വിൽപ്പന പൊലീസിൽ അറിയിച്ചു; സഹോദരങ്ങൾക്ക് നേരെ ആക്രമണം;സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് ആക്രമിച്ചു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം പൊലീസിൽ അറിയിച്ചതിന് യുവാക്കൾക്ക് നേരെ ആക്രമണം. വർക്കലയിലാണ് സംഭവം. ശ്രീനിവാസപുരം സ്വദേശിയായ കണ്ണൻ ആണ് ആക്രമിച്ചത്.

സംഭവത്തിൽ സഹോദരങ്ങളായ സൽമാൻ, സുൽത്താൻ എന്നിവർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ടാണ് ആക്രമിച്ചത്. കണ്ണന്‍റെ നേതൃത്വത്തിലുളള ലഹരിവിൽപ്പന യുവാക്കൾ പൊലീസിൽ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് ആക്രമണം നടത്തിയത്.