
പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തി ; വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണി; യുവാവ് പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കൊട്ടിയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ ഭീഷണപ്പെടുത്തിയ യുവാവ് പിടിയില്‍. ഉമയനല്ലൂര്‍ സ്വദേശി ബാദുഷ ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സ്കൂട്ടറില്‍ മടങ്ങി വരുന്നതിനിടെയാണ് ഇയാള്‍ യുവതിയെ തടഞ്ഞു നിര്‍ത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയെ വഴിയില്‍ തടഞ്ഞ പ്രതി കൈയില്‍ കയറിപ്പിടിച്ചു. തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ യുവതിയെയും വീട്ടുകാരെയും അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയത് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റിലായത്.
Third Eye News Live
0