നിരതെറ്റിച്ച് ഡോക്ടറെ കാണാൻ ശ്രമം; തടഞ്ഞ ആശുപത്രി ജീവനക്കാരിയെ രോ​ഗി മർദിച്ചു; ആക്രമണത്തിന് ശേഷം യുവതി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു!!

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആക്രമണം. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലാണ് ജീവനക്കാരിക്ക് മര്‍ദനമേറ്റത്.

നിരതെറ്റിച്ച് ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടത് തടഞ്ഞതിനാണ് രോ​ഗി ജീവനക്കാരിയെ മർദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡോക്ടറെ കണ്ട ശേഷം പരിശോധനകള്‍ കഴിഞ്ഞ് റിസള്‍ട്ടുമായി വന്ന വിദ്യ എന്ന യുവതിയാണ് നിരതെറ്റിച്ച് ഡോക്ടറെ കാണാന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആക്രമണത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.