
സ്വന്തം ലേഖകൻ
എരുമേലി: പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അന്വേഷിക്കാനെത്തിയ പൊലീസിന് മര്‍ദനം.
സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രളയത്തില്‍ തകര്‍ന്ന ചേനപ്പാടി കടവനാല്‍ കടവ് പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിടുന്നതിനെ ചൊല്ലി തര്‍ക്കം ഉണ്ടായപ്പോള്‍ എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി.
ഇതിനിടെ ആറംഗസംഘം കൃത്യനിര്‍വഹണത്തിന് തടസ്സം നില്‍ക്കുകയും മര്‍ദിച്ചെന്നും പൊലീസ് പറഞ്ഞു.
ചേനപ്പാടി സ്വദേശികളായ അനന്തു എസ്. നായര്‍, ജോസുകുട്ടി, പ്രദീപ്, രാഹുല്‍, ജിനേഷ്, അനന്തു എന്നിവരാണ് അറസ്റ്റിലായത്. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.