play-sharp-fill
മദ്യലഹരിയിൽ നഗരമധ്യത്തിൽ ആട്ടവും പാട്ടും: തടയാൻ എത്തിയ പൊലീസുകാരെ ചവിട്ടി, യൂണിഫോം വലിച്ച് കീറി: ആക്രമണം നടത്തിയ സന്തോഷ് ഒടുവിൽ റിമാൻഡിലായി

മദ്യലഹരിയിൽ നഗരമധ്യത്തിൽ ആട്ടവും പാട്ടും: തടയാൻ എത്തിയ പൊലീസുകാരെ ചവിട്ടി, യൂണിഫോം വലിച്ച് കീറി: ആക്രമണം നടത്തിയ സന്തോഷ് ഒടുവിൽ റിമാൻഡിലായി

ക്രൈം ഡെസ്‌ക്
കോട്ടയം: നഗരമധ്യത്തിൽ ടി.ബി റോഡിൽ മദ്യലഹരിയിൽ ഒരാൾ അഴിഞ്ഞാടുന്നു. വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഘം യുവാവിനെ പിടിക്കാൻ ശ്രമിക്കുന്നു. പൊലീസ് പുല്ലാടാ എന്നു വിളിച്ച് പറഞ്ഞ യുവാവ് പൊലീസുകാരെ ചവിട്ടുകയും, യൂണിഫോം വലിച്ച് കീറുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തിരുവഞ്ചൂർ പറമ്പുകര പുളിക്കൽപറമ്പിൽ സന്തോഷിനെ് (49) പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വെള്ളിയാഴ്ച രാത്രി 11.30 ന് നഗരമധ്യത്തിലായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. നഗരത്തിലെ സ്ഥിരം പ്രശ്‌നക്കാരുടെ പട്ടികയിൽ ഉള്ളയാളാണ് സന്തോഷ്. നിരന്തരം നഗരത്തിൽ മദ്യലഹരിയിൽ അടിപിടിയുണ്ടാക്കുകയും ആളുകളെ ആക്രമിക്കുകയും ചെയ്യുന്നതാണ് സന്തോഷിന്റെ രീതി. ഇതേ രീതിയിൽ ടിബി റോഡിൽ മദ്യലഹരിയിൽ അഴിഞ്ഞാടുകയായിരുന്നു സന്തോഷ്. ഈ സമയത്താണ് നൈറ്റ് പട്രോളിങ് സംഘത്തിലെ അംഗങ്ങളും വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരുമായ സുനിലിനെയും വിനീഷും സംഭവം അറിഞ്ഞ് ഇതുവഴി എത്തിയത്. രണ്ടു പൊലീസുകാരെയും ആക്രമിച്ച പ്രതി ഇരുവരെയും ചവിട്ടി. താഴെ വീണതോടെ രണ്ടു പേരുടെയും യൂണിഫോമും വലിച്ചു കീറി. പിന്നീട് കൂടുതൽ പൊലീസ് എത്തിയാണ് ഇയാളെ കീഴ്‌പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.