
പാലക്കാട്: പുതുശ്ശേരിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.
പുതുശ്ശേരി കാളാണ്ടിത്തറ സ്വദേശി അശ്വിൻ രാജിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റുരണ്ടുപേരും അശ്വിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടികള്‍ അടങ്ങുന്ന കരോള്‍ സംഘത്തെ പ്രതി ആക്രമിക്കുകയായിരുന്നു. കരോളിന് ഉപയോഗിച്ച ഡ്രമ്മില്‍ സിപിഐഎം എന്നെഴുതിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം. സുരഭിനഗര്‍ എന്ന സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതി ചോദ്യം ചെയ്തതോടെ കുട്ടികള്‍ ഡ്രം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. തിരിച്ചെത്തിയപ്പോള്‍ അവ തകര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് കസബ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. അശ്വിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും.



