video
play-sharp-fill

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം; അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു ; വടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പരാതി

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം; അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു ; വടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പരാതി

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അഞ്ച് കുട്ടികൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്

ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് കരോൾ ഗാനവുമായി ഇരുപതോളം കുട്ടികളാണ് സംഘത്തിൽ ഉണ്ടായിരുന്നത് . ഇവരെ സാമൂഹ്യവിരുദ്ധരായ മദ്യപ സംഘം വടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പരാതി. സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ വാടകയ്‌ക്ക് വാങ്ങിയ വാദ്യോപകരണങ്ങളും അക്രമി സംഘം നശിപ്പിച്ചിരുന്നു. സംഭവത്തിൽ മർദ്ദനത്തിനിരയായ കുട്ടികൾ പോലീസിൽ പരാതി നൽകി. അക്രമികളെ പോലീസ് തിരയുകയാണ്.