അയല്‍വാസിയെ തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചു; വയോധികന് 15 വര്‍ഷം കഠിന തടവും പിഴയും

Spread the love

മഞ്ചേരി: അയല്‍വാസിയെ ചുറ്റികകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ വയോധികന് 15 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സെഷൻസ് കോടതി. രാമചന്ദ്രനെയാണ് (65) മഞ്ചേരി അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി എ.വി ടെല്ലസ് ശിക്ഷിച്ചത്.

 

പ്രതി പിഴ തുക പരാതിക്കാരന് നൽകാനും കോടതി വിധിച്ചു.2020 ഫെബ്രുവരി 13ന് രാത്രി എട്ടരക്കാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. മോഹൻദാസ് (55) ആണ് പരാതിക്കാരൻ.

 

ദിവസവും മദ്യപിച്ചെത്തുന്ന അയൽക്കാരനായ പ്രതി പരാതിക്കാരന്റെ ഭാര്യയെയും മകളെയും അസഭ്യം പറയുന്നത് പതിവായിരുന്നു. ഇത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് ആക്രമണം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാണ്ടിക്കാട് പൊലീസ് ഇൻസ്പെകട്ർ എം. മുഹമ്മദ് ഹനീഫയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്‌. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡ്വ. കെ.പി. ഷാജു 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.