ഉത്സവത്തിനിടെ തർക്കം: കറുകച്ചാലിൽ സ്ത്രീകളെയും കുട്ടികളെയും അടക്കം വീട് കയറി ആക്രമിച്ചു; നാലു പേർ പൊലീസ് പിടിയിൽ; ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം

ഉത്സവത്തിനിടെ തർക്കം: കറുകച്ചാലിൽ സ്ത്രീകളെയും കുട്ടികളെയും അടക്കം വീട് കയറി ആക്രമിച്ചു; നാലു പേർ പൊലീസ് പിടിയിൽ; ആർഎസ്എസ് പ്രവർത്തകരെന്ന് സിപിഎം

സ്വന്തം ലേഖകൻ

കോട്ടയം: ഉത്സവത്തിനിടെയുണ്ടായ തർക്കത്തിനിടെ വീട്ടമ്മയും സ്ത്രീയും അടങ്ങുന്ന കുടുംബത്തെ വീട് കയറി ആക്രമിച്ചു വീഴ്ത്തിയ സംഭവത്തിൽ നാലു പ്രതികൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി എം ൽ എൽ യുടെ ഡ്രൈവർ അടക്കം നാല് പ്രതികളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. മാന്തുരുത്തി ഉള്ളാട്ട് വീട്ടിൽ ഉമേഷ്‌കുമാർ (28) സഹോദരൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ (22), ചമ്ബക്കര കാവുംനടകിഴക്കേതിൽ ആദർശ് മധുസൂധനൻ (21), ചമ്ബക്കര പള്ളിപ്പടി മണിയലവീട്ടിൽ വിഷ്ണു ജി കുറുപ്പ്(27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്ത്.

കാഞ്ഞിരപ്പള്ളി എം എൽ എ ഡോ എൻ ജയരാജന്റെ ഡ്രൈവറും ചമ്പക്കരയിലെ സജ്ജീവ ആർ എസ് എസ് പ്രവർത്തകനുമാണ് ഉള്ളാട്ട് ഉമേഷ് കുമാർ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുകച്ചാൽ ചമ്പക്കര ആനക്കല്ല് ഭാഗത്ത് ഒതൻപറമ്പിൽ മധുസൂദനൻ (50) നേയും കുടുംബത്തേയും തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ അക്രമി സംഘം വീട് കയറി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

ചമ്പക്കര ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ചു നടന്ന പിണ്ടിവിളക്ക് കഴിഞ്ഞെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. വീടിന്റെ വാതിൽ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ച അക്രമി സംഘം മധുസൂദനൻ,ഭാര്യ ബിന്ദു (46) മകൾ നീതു മധുസൂദനൻ (22) എന്നിവരെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ കുടുംബം പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണത്തിന് നേതൃത്വം നൽകിയതിൽമറ്റ് നാലുപേർ ഒളിവിലാണന്നും, ഇവരെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭിച്ചതായും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ചങ്ങനാശേരി കോടതി റിമാൻഡ് ചെയ്തു.